കുന്നംകുളം ടൗണിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായി ഗുരുവായൂർ റോഡിൽ വാർഡ് - 19 ൽ ഗവൺമെൻറ് ഗേൾസ് സ്കൂൾ , സി.എസ്.ഐ വിദ്യാലയമായ സ്നേഹാലയം എന്നിവയുടെ മധ്യത്തിലായാണ് ഈ ചെറിയ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1886 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷനറിമാർ വിദ്യാഭ്യാസ പ്രചരണാർത്ഥം ഈ സ്കൂൾ സ്ഥാപിച്ചു. ആദ്യകാലത്ത് രണ്ടു ശാഖകളായിട്ടാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഒരുഭാഗം സ്നേഹാലയം ബധിര മൂക , വിദ്യാലയത്തിനു സമീപവും മറുഭാഗം റോയൽ ആശുപത്രിക്ക് സമീപമായിരുന്നു.കാലക്രമേണ രണ്ടു ശാഖകളും ഒന്നിച്ച് ഇപ്പോൾ പ്രവർത്തിക്കുന്ന സ്കൂളിലേക്ക് മാറ്റപ്പെട്ടു.
പെൺ വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ ആദ്യ കാലത്ത് പ്രാധാന്യം നൽകിയിരുന്നത്.കുട്ടികളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി ക്രമേണ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം നൽകി ഒറ്റ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇന്ന് പ്രവർത്തിക്കുന്നത്.
ആദ്യകാലത്ത് വിദ്യാലയങ്ങൾ കുറവായിരുന്ന കുന്നംകുളം പട്ടണത്തിൽ സാധാരണ ജനങ്ങൾക്ക് പോലും വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി അന്നത്തെ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .കാലത്തിന്റെ കുത്തൊഴുക്കിൽ പ്പെട്ടിട്ടും മാറ്റങ്ങളൊന്നുമില്ലാതെ അന്നത്തെ അവസ്ഥയിൽ ഇന്നും ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ പല വിദ്യാർഥികളും ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇപ്പോൾ അലങ്കരിക്കുന്നുമുണ്ട്. മഹാരാഷ്ട്രയിലെ റാണി ലക്ഷ്മി ഭായ് കോളേജിലെ റിട്ടയേഡ് പ്രൊഫസർ ജോർജ് സാർ ,സ്നേഹാലയം ബധിര മൂക വിദ്യാലയത്തിലെ റിട്ട. പ്രധാന അധ്യാപിക പ്രെയ്സി ടീച്ചർ, വാസ്തുശാസ്ത്ര വിദഗ്ധൻ ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ ചില ഉദാഹരണങ്ങൾ മാത്രമാണ്.
സാറ ടീച്ചർ,ചിന്നമ്മ ടീച്ചർ, ശാന്ത ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി ഈ സ്കൂളിൽ പ്രവർത്തിച്ചിട്ടുണ്ട്.ചുറ്റുപാടും നിന്നുള്ള പാവപ്പെട്ട കുട്ടികളാണ് ഇപ്പോഴും ഇവിടെ അധ്യയനംനടത്തുന്നത് .സ്കൂളുകളുടെ അതിപ്രസരം ഉണ്ടെങ്കിൽ കൂടിയും 135 വർഷം പിന്നിട്ടു കൊണ്ട് ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.